Asianet News MalayalamAsianet News Malayalam

കൊല്ലത്തെ ആരാധനാലയങ്ങളിലെ കോളാമ്പി, ജാതി മത വർഗ ഭേദമന്യേ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം ജാതി മത വർഗ ഭേദമന്യേ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

Human Rights Commission Instructed strict action for using loudspeaker in kollam nbu
Author
First Published Sep 13, 2023, 4:49 PM IST

കൊല്ലം: കൊല്ലം ജില്ലയിലെ ആരാധനാലയങ്ങളിൽ നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം ജാതി മത വർഗ ഭേദമന്യേ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നടപടിയെടുത്ത ശേഷം കൊല്ലം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. കൊട്ടിയം എസ്. എച്ച്. ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്.

പരാതിക്കാരനായ ഡീസന്റ് ജംഗ്ഷൻ കോടാലിമുക്ക് സ്വദേശി പി കെ ഗീവറിന്റെ വീടിന് സമീപമുള്ള കൽക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കർ നീക്കം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ കൽക്കുളം ക്ഷേത്രത്തിൽ മാത്രമല്ല മറ്റ് ആരാധനാലയങ്ങളിലും നിരോധിക്കപ്പെട്ട ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതായി പരാതിക്കാരൻ അറിയിച്ചു.  കോളാമ്പി മൈക്കുകൾ ഉപയോഗിക്കുന്നില്ലെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios