നിലവിലെ ഭരണസമിതി അംഗങ്ങൾ ക്രമവിരുദ്ധമായും നിയമ വിരുദ്ധമായും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു.  

കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിന്റെ നിർവാഹക സമിതി പിരിച്ചുവിട്ട് ഇവർ നാളിതുവരെ സ്വീകരിച്ച നടപടികൾ റദ്ദാക്കണമെന്നുമുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സെപ്തംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

നിരാലംബരായ അന്തേവാസികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് കമ്മീഷൻ കളക്ടർക്ക് നിർദ്ദേശം നൽകി. നിലവിലെ ഭരണസമിതി അംഗങ്ങൾ ക്രമവിരുദ്ധമായും നിയമ വിരുദ്ധമായും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു. നിർവാഹക സമിതിയിലെ പ്രസിഡന്റ് അടക്കം മൂന്ന് പേർ രാജിവച്ചതായി പരാതിയിലുണ്ട്. ക്വാറം തികയാത്ത നിർവാഹക സമിതിയാണ് തീരുമാനമെടുക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഐ. പി. പുഷ്പരാജും, മാമ്പറ്റ മുരളിയും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Read also:  ഒരു വർഷത്തെ ഒളി ജീവിതം വിദേശത്ത്; വന്നിറങ്ങിയത് ബംഗളൂരു വിമാനത്താവളത്തിൽ, തന്ത്രം പൊളിഞ്ഞു; കയ്യോടെ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...