ഇരുചക്ര വാഹനങ്ങള്‍ ഗതാഗതത്തിനായി നടപ്പാത ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതെന്ന് നഗരസഭാ സെക്രട്ടി കമ്മീഷനെ അറിയിച്ചു.

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ സഞ്ചാരം തടഞ്ഞ് നടപ്പാതകള്‍ തോറും കോഴിക്കോട് നഗരസഭ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നഗരസഭ ഇളക്കി മാറ്റി. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് നോട്ടീസയച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഗതാഗതത്തിനായി നടപ്പാത ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതെന്ന് നഗരസഭാ സെക്രട്ടി കമ്മീഷനെ അറിയിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി കൊച്ചി മെട്രോ റയിലുമായി ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവൃത്തിയാണ് ഇതെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.


നിര്‍ത്തിയിട്ട ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിച്ച് യുവാക്കളുടെ സംഘം

ഗാന്ധിനഗര്‍: പാതിരാത്രിയില്‍ സിഗ്‌നല്‍ തകരാറിന് തുടര്‍ന്ന് ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നടന്നത് വന്‍ കൊള്ള. ട്രെയിനിന്റെ ജനല്‍ സൈഡിലിരുന്ന അഞ്ചോളം യാത്രക്കാരില്‍ നിന്ന് മൂന്നര ലക്ഷത്തിന്റെ സാധനങ്ങളാണ് യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം കവര്‍ന്നത്. 14ന് രാത്രി 1.30ഓടെ ഗുജറാത്തിലെ ആനന്ദ് റെയില്‍വെ സ്റ്റേഷന്‍ പരിധിയാണ് സംഭവം. 

ഗാന്ധിദാമില്‍ നിന്ന ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് കവര്‍ച്ച നടന്നത്. ട്രെയിനിന്റെ അകത്ത് കയറാതെ, ജനല്‍ സൈഡുകളിലിരുന്ന അഞ്ച് യാത്രക്കാരില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും അടക്കമുള്ളവ സംഘം കവര്‍ന്നത്. അഞ്ച് പേരുടെയും പരാതികളില്‍ നിന്നാണ് മൂന്നര ലക്ഷം വില വരുന്ന വസ്തുക്കളാണ് കവര്‍ച്ച പോയതെന്ന് സ്ഥിരീകരിച്ചതെന്ന് എസ്പി സരോജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം ഉടന്‍ തന്നെ ഇരുട്ടിലേക്ക് മറയുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. സിഗ്‌നല്‍ തകരാര്‍ കവര്‍ച്ച സംഘം കൃത്രിമമായി സൃഷ്ടിച്ചതാണോ, സാങ്കേതികപ്രശ്നം തന്നെയായിരുന്നോയെന്നും വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകള്‍ ചേര്‍ക്കുന്നത് പരിഗണനയിൽ, നിയമോപദേശം തേടാൻ പൊലീസ്

YouTube video player