കോഴിക്കോട്: വടകര അഴിയൂരില്‍ വൈദ്യുതി കമ്പി പൊട്ടി വെള്ളത്തില്‍ വീണതറിയാതെ  വെള്ളത്തില്‍ ചവിട്ടിയ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കെ എസ് ഇ ബി സെക്രട്ടറി ഇക്കാര്യം പരിശോധിച്ച്  രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി നടക്കാറുണ്ടെന്ന് സേഫ്റ്റി ഫോറം എന്ന സംഘടന സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ പറയുന്നു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.