മൂന്നാര്‍: ഇടുക്കി ജില്ലയിലെ കേരളാ- തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍ നായാട്ട് സംഘങ്ങള്‍ സജീവമാകുന്നു. കാട്ടുപോത്തടക്കമുള്ള വന്യമ്യഗങ്ങളെ കുരുക്കുന്നത് അതിര്‍ത്തികളെ വനപ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കെണികള്‍ ഉപയോഗിച്ച്. കഴിഞ്ഞ ദിവസം വട്ടവട പാമ്പാടും ചോലയിലെത്തിയ കാട്ടുപോത്തിന്റെ കുട്ടിയുടെ കഴുത്തില്‍ കെണി കണ്ടെടുത്തിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേണത്തിലാണ് അതിര്‍ത്തിമേഖലയില്‍ നടക്കുന്ന വന്‍ വന്യമ്യഗ വേട്ട അധിക്യതര്‍ കണ്ടെത്തിയത്. മൂന്നാറിലെ ഉന്നത രാഷ്ട്രിയ നേതാവും അഡ്വക്കേറ്റുമായ ഉടമയുടെ പേരിലുള്ള എസ്റ്റേറ്റില്‍ നിന്നും തമിഴ്‌നാട് വനംവകുപ്പ് അധിക്യതര്‍ 12 ഓളം കെണികള്‍ കണ്ടെത്തിയിട്ടുണ്ട്. വട്ടവടയിലെത്തിയ കാട്ടുപോത്തേിന്റെ കഴുത്തില്‍ കണ്ടെത്തിയ കെണിയുടെ ബാക്കി ഭാഗങ്ങള്‍ എസ്‌റ്റേറ്റില്‍ നിന്നും അധിക്യതര്‍ പിടിച്ചെടുത്തു. 

ടോപ്പ് സ്‌റ്റേഷന്‍-ബോഡി റേഞ്ചിലെ കൊട്ടക്കുടി വില്ലേജ് അതിര്‍ത്തിയിലാണ് എസ്‌റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ സ്ഥിരമായി വന്യമ്യഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നതായി മൂന്നാര്‍ വനംവകുപ്പ് അധിക്യതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തമിഴ്‌നാട് റേഞ്ച് ആയതിനാല്‍ സംഭവം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. 

കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ കഴുത്തില്‍ കുരുക്ക് കണ്ടെത്തിയതോടെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമിയുടെ നിര്‍ദ്ദേശപ്രകാരം പക്ഷിനിരീക്ഷകരെന്ന വ്യാജേനെ രണ്ട് ഉദ്യോഗസ്ഥര്‍ എസ്‌റ്റേറ്റിലെത്തുകയും തമിഴ്‌നാട് വനംവകുപ്പിന്റെ സഹകരണത്തോടെ പരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്നാണ് സംഘത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. 

സംഭവത്തില്‍ തമിഴ്‌നാട് വനപാലകര്‍ എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ കേസ് എടുത്തതായാണ് വിവരം. മൂന്നാറിലെ പ്രണുഖ രാഷ്ട്രീയ നേതാവിനടക്കം നായാട്ടു സംഘവുമായി നേരിട്ട് ബന്ധമുള്ളതായാണ്വിവരം. സംഭവത്തില്‍ സി സി എഫിന്റെ നേത്യത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസിലകപ്പെട്ട വക്കീലമാര്‍ ഒളിവില്‍ പ്രവേശിച്ചിട്ടുണ്ട്.