ഭാര്യ സാന്ദ്രയുടെ മരണത്തിൽ ഇടക്കൊച്ചി പാമ്പായി മൂലയിൽ കണിയാംപറമ്പിൽ വിഷ്ണു എന്ന 36 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഇരുപതിനാണ് സാന്ദ്രയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചി: എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായി മൂലയിൽ കണിയാംപറമ്പിൽ വിഷ്ണു എന്ന 36 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയമുന്നയിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പള്ളുരുത്തി പൊലീസിന്‍റെ നടപടി. ഈ മാസം ഇരുപതിനാണ് വിഷ്ണുവിൻ്റെ ഭാര്യ സാന്ദ്രയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player