കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്
ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. വർഷങ്ങളായി നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. രാവിലെ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. റഹീമിന്റെ മൃതദേഹം ഫയഫോഴ്സെത്തിയാണ് പുറത്തെടുത്തത്.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live | #Asianetnews