ആശുപത്രിയിൽ പോയി മടങ്ങിവരവേ വീടിന് മുന്നിലുള്ള കുരിശടിക്ക് സമീപം വച്ചാണ് രാജിയെ മനോജ് ആക്രമിച്ചു കൊലപ്പെടുത്തിയത്. 

തിരുവനന്തപുരം: അമ്പൂരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം ഈരൊരിക്കൽ രാജിയെയാണ് ഭര്‍ത്താവ് മനോജ് കൊലപ്പെടുത്തയത്. 14 മാസമായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങിവരവേ വീടിന് മുന്നിലുള്ള കുരിശടിക്ക് സമീപം വച്ചാണ് രാജിയെ മനോജ് ആക്രമിച്ചു കൊലപ്പെടുത്തിയത്. 

കത്തി കൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതരമായ പരിക്കേറ്റു ഉടൻ കാട്ടാക്കടയിലെ സ്വാകര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അക്രമണത്തിനിടെ മനോജിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബാർ ജീവനക്കാരനായ മനോജും സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ രാജിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് 14 മാസമായി മാറി താമസിക്കുകയാണ്. മനോജിന്റെ വീടിന് ഒരു കിലോമീറ്റർ മാറി കുടുംബവീട്ടിലായിരുന്നു രാജിയുടെ താമസം. വീട്ടിലേക്ക് പോകുന്പോഴാണ് ആക്രമണം. പിണക്കം അവസാനിപ്പിച്ച് രാജിയെ ഒപ്പം തമസിക്കാനായി മനോജ് ക്ഷണിച്ചിരുന്നു. എന്നാൽ രാജി വിസമ്മതിച്ചു. അവഗണന കൂടിയതോടെ മറ്റ് ഏതെങ്കിലും ബന്ധം രാജിക്ക് ഉണ്ടോ എന്ന് സംശയവും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.

മരുമകൻ ചുറ്റിക കൊണ്ട് തലക്കടിച്ചു, ജീവരക്ഷാർത്ഥമാണ് തിരിച്ചടിച്ചത്'; ചേലക്കരയിലെ മര്‍ദനത്തിൽ വെളിപ്പെടുത്തൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം