തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ അംഗണവാടിക്ക് സമീപത്ത് നിന്ന് ഇണചേരുകയായിരുന്ന രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകളെ പിടികൂടി. വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീം അംഗം ആർ. ജയേഷ്, മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെയാണ് പാമ്പുകളെ സാഹസികമായി പിടികൂടിയത്. 

ഇടുക്കി: തൊടുപുഴ പെരുമ്പിള്ളിച്ചിറ അംഗണവാടിയ്ക്ക് സമീപത്ത് നിന്ന് രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകളെ പിടികൂടി. വൈകിട്ട് അഞ്ച് മണിയോടെ ഇണചേരുന്ന നിലയിൽ റോഡരികിൽ കണ്ട പാമ്പുകളെ വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീം അംഗം ആർ. ജയേഷാണ് പിടികൂടിയത്. ലക്ഷംവീട് കോളനിയിലേക്കുള്ള പ്രധാന പാതയോരത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജയേഷ് സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പുകൾ സമീപത്തെ പറമ്പിലെ മൺതിട്ടയിലുള്ള മാളത്തിലേക്ക് കയറിപ്പോയിരുന്നു. ഒരു പാമ്പിനെ ഉടൻ തന്നെ പിടികൂടിയെങ്കിലും രണ്ടാമത്തേത് മാളത്തിനുള്ളിൽ ഒളിച്ചു. തുടർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് മൺതിട്ട പൊളിച്ചാണ് രാത്രി ഏഴുമണിയോടെ രണ്ടാമത്തെ പാമ്പിനെയും പുറത്തെടുത്തത്. ആറടിയിലധികം നീളമുള്ള പാമ്പുകളെ വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം കുളമാവ് വനത്തിനുള്ളിൽ തുറന്നുവിടും.

മൂർഖൻ പാമ്പിനെ പിടികൂടുന്ന വീഡിയോ:

View post on Instagram