കണ്ടാല്‍ ഐസ്ക്രീം എന്ന് തോന്നുമെങ്കിലും സംഭവം നമ്മുടെ ഒര്‍ജിനല്‍ ഇഡ്ഡലിയാണ്. പരമ്പരാഗത രൂപത്തില്‍ നിന്ന് മാറ്റം വരുത്തിയുള്ള കുല്‍ഫി ഇഡ്ഡലി ബെംഗ്ലൂരുവില്‍ ട്രെന്‍ഡിങ്ങാണ്.

ദക്ഷിണേന്ത്യയുടെ സ്വന്തം ഇഡ്ഡലിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പോര് കനക്കുകയാണ്. ഐസ്ക്രീം രൂപത്തിലുള്ള 'കോല്‍ ഇഡ്ഡലിയുമായി' ബെംഗളൂരുവിലെ ഒരു ഹോട്ടല്‍ രംഗത്തെത്തിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണം. പരമ്പരാഗത രീതിയില്‍ നിന്ന് ഇഡ്ഡലിക്ക് രൂപമാറ്റം വരുത്തിയതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

കണ്ടാല്‍ ഐസ്ക്രീം എന്ന് തോന്നുമെങ്കിലും സംഭവം നമ്മുടെ ഒര്‍ജിനല്‍ ഇഡ്ഡലിയാണ്. പരമ്പരാഗത രൂപത്തില്‍ നിന്ന് മാറ്റം വരുത്തിയുള്ള കുല്‍ഫി ഇഡ്ഡലി ബെംഗ്ലൂരുവില്‍ ട്രെന്‍ഡിങ്ങാണ്. രൂപവ്യത്യാസം ഉണ്ടെങ്കിലും രുചി പഴയത് തന്നെ. ഐസ്ക്രീം ഇഡ്ഡലി, കോല്‍ ഇഡ്ഡലി, കുല്‍ഫി ഇഡ്ജലി, ന്യൂജെന്‍ ഇഡ്ഡലി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ്. ബെംഗ്ലൂരുവിലെ കൊളമ്പോ ഇഡ്ഡലി ഹൗസ് പുറത്തിറക്കിയ ന്യൂജെന്‍ ഇഡ്ഡലിയാണ് വൈറലായിരിക്കുന്നത്. വട്ടത്തിലുള്ള ഇഡ്ഡിക്ക് പകരം ഐസ്ക്രീം രൂപത്തിലും തന്തൂരിയാക്കിയും വരെ ഇഡ്ഡലി നൽകുന്നുണ്ട്.

അസംബന്ധം പക്ഷേ പുതുമയുള്ളതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചതോടെ വിഷയം ചൂടേറിയ ചര്‍ച്ചയായി. ആനന്ദ് മഹീന്ദ്രവരെ കോല്‍ ഇഡ്ഡലി ചര്‍ച്ചയാക്കി രംഗത്തെത്തി. നിലവിലുള്ള ആകൃതിയെ തൊട്ടുകളിക്കുന്നത് തീകളിയാകുമെന്ന് രു വിഭാഗം വാദിക്കുന്നു. എന്നാല്‍ ന്യൂജെന്‍ രൂപം നല്ല ആശയമാണെന്ന് വാദിക്കുന്നവരും ഏറെ. എന്തായാലും സംഭവം ട്രെന്‍ഡിങ് ആയതോടെ കൊളംബോ ഹോട്ടലില്‍ കോല്‍ ഇഡ്ഡലി ചോദിച്ച് എത്തുന്നവരുടെ തിരക്കാണ്.39 രൂപയാണ് ഒരെണ്ണത്തിന്.