ഇടുക്കി: ബൈസൺവാലി വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. പരിക്കേറ്റവരുമായി തേനി മെഡിക്കൽ കോളേജിലേക്കു പോയ ആംബുലൻസ് തേനി ടൗണിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. രാജകുമാരി സ്വദേശിയായ ഡ്രൈവർ ജിന്‍റോയ്ക്ക് നേരിയ പരിക്കേറ്റു. തുടര്‍ന്ന് അവരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബൈസൺവാലിയിൽ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറി‍ഞ്ഞു; രണ്ട് മരണം

ഇടുക്കി ബൈസൺവാലിയിൽ ഇന്ന് എട്ടുമണിയോടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തൊഴിലാളികളുമായി വന്ന ജീപ്പാണ് മറിഞ്ഞത്. സൂര്യനെല്ലി സ്വദേശി കാർത്തിക, അമല എന്നിവരാണ് മരിച്ചത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.