ആംബുലന്‍സില്‍ കൊണ്ടുപോയ രോഗിയായ ചപ്പാത്ത് സ്വദേശി പുത്തന്‍പുരയ്ക്കല്‍ തങ്കപ്പനാണ് മരിച്ചത്.

ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലന്‍സ് റോഡില്‍ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആംബുലന്‍സില്‍ കൊണ്ടുപോയ രോഗിയായ ചപ്പാത്ത് സ്വദേശി പുത്തന്‍പുരയ്ക്കല്‍ തങ്കപ്പനാണ് മരിച്ചത്. തങ്കപ്പനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്നും തൊടുപുഴയ്ക്ക് കൊണ്ടുവരും വഴിയായിരുന്നു അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. തങ്കപ്പന്‍ അടക്കം മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

'50,000 രൂപയ്ക്ക് മുകളിൽ പണം കൊണ്ടുനടക്കുന്നവർക്ക് കർശന നിർദേശം'; മതിയായ രേഖകൾ കരുതണമെന്ന് ഇടുക്കി കളക്ടർ

YouTube video player