മൂന്നാറിലും വാഗമണിലും പാഞ്ചാലിമേട്ടിലും ഉൾപ്പെടെ ഇ.വി ചാർജിങ് സ്റ്റേഷനുകൾ; ഡിറ്റിപിസി അപേക്ഷ ക്ഷണിച്ചു
ഇലക്ടിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി
ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണും പാഞ്ചാലിമേടും ഉൾപ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്രങ്ങളിൽ വൈദ്യുത വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റർ, മൂന്നാർ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ, വാഗമൺ സാഹസിക പാർക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കൽമേട് ടൂറിസം സെന്ററുകൾ, ഏലപ്പാറ അമിനിറ്റി സെന്റർ, ചെറുതോണിയിലെ മഹാറാണി ഹോട്ടൽ, കുമളിയിലെ ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഒരുക്കേണ്ടത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത് ആഗസ്റ്റ് 17 ആണ്. കൂടുതൽ വിവരങ്ങൾ 04862 232248 എന്ന ഫോൺ നമ്പറിൽ നിന്ന് ലഭിക്കും.
ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇലക്ടിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂല് ലൈവ് യുട്യൂബിൽ കാണാം