Asianet News MalayalamAsianet News Malayalam

ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി, വീടുകളിലേക്ക് വെള്ളമൊഴുകിയെത്തി, താമസക്കാരെ ഒഴിപ്പിച്ചു; ആളപായമില്ല

ആറു വീടുകളിലെ താമസക്കാരെ ബന്ധുവീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി

idukki santhanpara landslide today after heavy rain apn
Author
First Published Nov 5, 2023, 11:37 PM IST

ഇടുക്കി: ശാന്തൻപാറക്കു സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടി. പേത്തൊട്ടി തോടിനു  കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കഴിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉടുമ്പൻചോല ശാന്തൻപാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സം നേരിട്ടത് ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും പുനസ്ഥാപിച്ചു. 

തലസ്ഥാനത്ത് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, 5 പേർക്ക് പരിക്ക്

 

Follow Us:
Download App:
  • android
  • ios