പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത്  ഹ്രസ്വ ചലച്ചിത്ര മേളക്ക് തൊടുപുഴയിൽ തുടക്കമായി

ഇടുക്കി: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഹ്രസ്വ ചലച്ചിത്ര മേളക്ക് തൊടുപുഴയിൽ തുടക്കമായി. പ്ലസ് ക്ലബ്ബ് ഹാളിലെ മിനി തിയേറ്ററിലാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്ര പ്രദർശനം.

Add Asianetnews as a Preferred SourcegooglePreferred

അന്തരിച്ച മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്‍റെ ഓർമ്മയ്ക്കായാണ് കഴിഞ്ഞ വർഷം മുതൽ ഇടുക്കി പ്രസ് ക്ലബ്ബ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ലഭിച്ച 54 എണ്ണത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 27 ചിത്രങ്ങളാണ് മത്സരയിനത്തിൽ പരിഗണിച്ചത്. ഇവയാണ് പ്രദർശിപ്പിക്കുന്നത്. ഒരു ദിവസം മൂന്ന് പ്രദർശനങ്ങളാണുള്ളത്. മേള തൊടുപുഴ എംഎൽഎ പിജെ ജോസഫ് ഉദ്ഘാടനം ചെയ്തു. 

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നാലംഗം ജൂറിയാണ് സമ്മാനങ്ങൾ നിശ്ചയിക്കുന്നത്. വനനശീകരണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച ഡോക്യുമെന്‍ററിയും മേളയിൽ പ്രദർശിപ്പിക്കും. മേള ഇന്ന് സമാപിക്കും.