ഇടുക്കി: പ്ലംജൂഡി റിസോർട്ടിലേക്ക്  ടാറിംഗ് നടത്താനുള്ള ശ്രമമാണ് സബ് കളക്ടർ ഇടപെട്ട് തടഞ്ഞത്. രാത്രിയുടെ മറവിലാണ് പള്ളിവാസൽ പെൻസ്റ്റോക്ക് പൈപ്പിന് സമീപത്ത് പ്രവർത്തിക്കുന്ന പ്ലംജൂഡി റിസോർട്ടിലേക്ക് ടാറിംഗ് നടത്താൻ ഉടമകൾ ശ്രമിച്ചത്. സംഭവമറിഞ്ഞെത്തിയ ദേവികുളം സബ് കളക്ടർ രേണുരാജ് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബിയുടെ അനുമതി പ്രകാരമാണ് ടാറിംഗ് പണികൾ നടത്തുന്നതെന്ന് ഉടമകൾ അറിയിച്ചെങ്കിലും രേഖകൾ നൽകാൻ തയ്യറായില്ല. പ്രളയത്തിൽ റിസോർട്ടിന് സമീപത്ത് പാറകൾ വീഴുകയും വിദേശികളടക്കമുള്ളവരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.