പാലക്കാട്: പാലക്കാട് കൊപ്പത്ത് കുഴൽപ്പണം പിടികൂടി. കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപയുടെ കുഴൽപ്പണം ആണ് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിർ, സഹദ്, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ രേഖകളില്ലാതെ പണം കടത്തുകയായിരുന്നു ഇവർ

പാലക്കാട് ചെർപ്പുളശേരിയിൽ എൺപത്തിരണ്ടായിരം  രൂപയുടെ കള്ളനോട്ടുമായി ഒരാൾ അറസ്റ്റിൽ. മലപ്പുറം കാടാമ്പുഴ ഓണത്ത്കാട്ടിൽ വീട്ടിൽ അബ്ദുൾ കരീമാണ് അറസ്റ്റിലായത്. 2000 രൂപയുടെ 41 നോട്ടുകളാണ് പിടികൂടിയത്.