കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ വിപി രാജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹമായി കൈവശം വെച്ച 26 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തത്.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനര്‍ഹമായി കൈവശം വെച്ച എഎവൈ, പിഎച്ച്എച്ച്, സബ്സിഡി വിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര പഞ്ചായത്തില്‍ ചേനായി എന്ന സ്ഥലത്ത് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ വി പി രാജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹമായി കൈവശം വെച്ച എ എ വൈ, പി എച്ച് എച്ച്, സബ്സിഡി വിഭാഗത്തില്‍പ്പെട്ട 26 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തത്.
അനര്‍ഹമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ വിപണിവില കാര്‍ഡുടമകളില്‍ നിന്ന് ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കുപുറമെ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സജിത എസ്കെ , ലിജി എന്‍, എം പി ശ്രീജ, എം ശ്രീജു, ജ്യോതിബസു എന്നിവര്‍ പങ്കെടുത്തു.
