അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുളളവര്‍ സിവില്‍ സ്റ്റേഷനിലെ സൗത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ റേഷന്‍കാര്‍ഡ് സഹിതം ഹാജരായി റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കി കാര്‍ഡുകള്‍ റദ്ദാക്കപ്പെടും
കോഴിക്കോട്: അനധികൃതമായി കൈവശം വെച്ച 20 മുന്‍ഗണന, എഎവൈ റേഷന്‍കാര്‍ഡുകള്‍ സിറ്റി റേഷനിംഗ് ഓഫീസറി(സൗത്ത്)ന്റെ നേതൃത്വത്തിലുളള സ്‌ക്വാഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) ന്റെ പരിധിയില്‍ പുതിയപാലം, വളയനാട് തുടങ്ങിയ സ്ഥലങ്ങളിലുളള വീടുകളിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ സൗത്ത് സിറ്റി റേഷനിംഗ് ഓഫീസറായ സോഫി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുറഹിമാന്‍ സി കെ, ബീനാറാണി എന്നിവരോടൊപ്പം ജീവനക്കാരായ ആസഫ് അലിയും പങ്കെടുത്തു.
അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുളളവര്‍ സിവില്‍ സ്റ്റേഷനിലെ സൗത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ റേഷന്‍കാര്‍ഡ് സഹിതം ഹാജരായി റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കി കാര്‍ഡുകള്‍ റദ്ദാക്കുമെന്നും പരിശോധന തുടരുമെന്നും സൗത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
