അനധികൃത മദ്യവിൽപന; ആലപ്പുഴയിൽ ഒരാള്‍ പിടിയില്‍
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു
ഹരിപ്പാട്: എക്സൈസ് സംഘം കണ്ടല്ലൂർ വേലഞ്ചിറ ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവിൽപന നടത്തിവന്നയാളെ പിടികൂടി. പുതിയവിള കുന്നുപറമ്പിൽ അനിൽകുമാറിനെ (ടച്ച് അനി) യാണ് കായംകുളം എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം സി ബിനുവിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. പ്രതി മുൻപും അബ്കാരി കേസിൽ പ്രതിയായിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ എം പ്രവീൺ, വി ആർ വികാസ്, ജി ദീപു, എച്ച് വിഷ്ണു, പ്രഭു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിതാ രാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം