മൂന്നാറിൽ 1039 വരയാടുകളെ കണ്ടെത്തി, 157 കുഞ്ഞുങ്ങൾ
കഴിഞ്ഞ വര്‍ഷം 782 വരയാടുകളെയാണ് ഇരവികുളത്ത് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നെണ്ണം ഇത്തവണ കൂടുതലാണ്.

മൂന്നാര്‍: വനം വകുപ്പ് ഇത്തവണ നടത്തിയ കണക്കെടുപ്പില്‍ 1039 വരയാടുകളെ കണ്ടെത്തി. ഇതില്‍ 157 എണ്ണം ഇത്തവണ പുതുതായി പിറന്ന കുഞ്ഞുങ്ങളാണ്. ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രം 785 വരയാടുകളെ കണ്ടെത്തി. ഇതില്‍ 125 കുഞ്ഞുങ്ങളാണ്. കഴിഞ്ഞ വര്‍ഷം 782 വരയാടുകളെയാണ് ഇരവികുളത്ത് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നെണ്ണം ഇത്തവണ കൂടുതലാണ്. രാജമലയ്ക്ക് സമീപമുള്ള നായ് കൊല്ലിമലയിലാണ് ഏറ്റവുമധികം വരയാടുകളെ കണ്ടെത്തിയത്.
114 എണ്ണത്തിനെയാണ് ഇവിടെ കണ്ടെത്തിയത്. പെരുമാള്‍ മല (107), ചൊക്ര മുടി(24) കൊലുക്കുമല (27), മീശപ്പുലിമല (58), കുണ്ടള ( 40), സൈലന്റ് വാലി (36), ചിന്നാര്‍ (28), മാങ്കുളം (11)മറയൂര്‍ (6) മുത്തം മുടി(20), വരയാട്ടും മുടി(8) എന്നീ പ്രദേശങ്ങളിലായാണ് വരയാടുകളെ ഇത്തവണത്തെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. കഴിഞ്ഞ 19 മുതല്‍ 23 വരെ വനം വകുപ്പിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. കഴിഞ്ഞവര്‍ഷം കൊവിഡ് പ്രതിസന്ധികളെ തുടര്ന് ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രമാണ് കണക്കെടുപ്പ് നടന്നത്.