സ്‌കൂള്‍കുട്ടികളും കോളേജ് വിദ്യാര്‍ത്ഥികളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നതായി വിലയിരുത്തല്‍. സമീപകാലത്തായി ഇത്തരം കേസുകള്‍ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തൃശൂര്‍ ജില്ലയില്‍ വ്യാജമദ്യത്തിന്‍റെ ഉല്‍പ്പാദനം വിതരണം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജില്ലാതല ജനകീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
തൃശൂര്‍: സ്‌കൂള്‍കുട്ടികളും കോളേജ് വിദ്യാര്‍ത്ഥികളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നതായി വിലയിരുത്തല്‍. സമീപകാലത്തായി ഇത്തരം കേസുകള്‍ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തൃശൂര്‍ ജില്ലയില്‍ വ്യാജമദ്യത്തിന്‍റെ ഉല്‍പ്പാദനം വിതരണം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജില്ലാതല ജനകീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളും യുവാക്കളും ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്നത് തടയിടാനാവണം. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ലഹരി വിരുദ്ധ ക്ലബുകളും അദ്ധ്യാപകരുടെ ഇടപെടലുകളും എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങളുമെല്ലാം നടക്കുന്നുണ്ട്. എങ്കിലും തങ്ങളുടെ മക്കളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും രക്ഷിതാക്കള്‍ മനസ്സിലാക്കുന്നില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കേസിലകപ്പെടുമ്പോഴാണ് മക്കള്‍ ലഹരിക്കടിമകളാണെന്ന കാര്യം രക്ഷിതാക്കള്‍ അറിയുന്നതെന്ന് യോഗത്തില്‍ സംസാരിച്ച എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ കെ നാരായണന്‍കുട്ടി പറഞ്ഞു. ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
ഈ യോഗ കാലയളവില്‍ ഇത് വരെ 29 അബ്കാരി, 120 എന്‍ സി പി എസ് കേസുകളിലായി 151 പ്രതികളെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അധികൃതര്‍ യോഗത്തെ അറിയിച്ചു. 29.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 22 ലിറ്റര്‍ ചാരായം, 2732 ലിറ്റര്‍ വാഷ് 200 ലിറ്റര്‍ ബിയര്‍, 114.45 ലിറ്റര്‍ അരിഷ്ടം, 15.9 കിലോ കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികള്‍, 2.03 ഗ്രാം ഓപ്പിയം, 30 എണ്ണം നൈട്രോസണ്‍ ഗുളികള്‍, 105.96 ഗ്രാം പുകയില, 10 വാഹനങ്ങള്‍ 48580 രൂപ എന്നിവ ഈ കാലയളവില്‍ തൊണ്ടിയായി പിടിച്ചെടുത്തു. കമ്മിറ്റിയംഗങ്ങള്‍ ഉന്നയിച്ച പരാതികളില്‍ നടപടികളെടുത്ത് വരുന്നതായും ഡെപ്യൂട്ടി കമ്മീഷണര്‍ യോഗത്തെ അറിയിച്ചു.
സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 35 കോളനികള്‍ സന്ദര്‍ശിച്ചു. ന്യൂജനറേഷന്‍ ബൈക്കുകള്‍, ആംബലുന്‍സുകള്‍ എന്നിവ വഴി ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തുന്നത് അന്വേഷിക്കണമെന്നും കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു. ഓണക്കാലത്തോടനുബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം, ബിവറേജ് ഷോപ്പില്‍ നിന്നും വാങ്ങിയ മദ്യം ഡ്രൈഡേ ദിനങ്ങളില്‍ അധികവിലയ്ക്ക് വില്‍ക്കുന്നതില്‍ നടപടിയെടുക്കണം. വീടുകള്‍, കൂട്ടായ്മകള്‍, സ്വാശ്രയസംഘങ്ങള്‍ എന്നിവ ആഘോഷമേളകളുടെ ഭാഗമായി വൈന്‍ നിര്‍മ്മിച്ച വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഓണം, ക്രിസ്തുമസ് മേളകളില്‍ അത്തരം വൈന്‍ വില്‍പ്പനകളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.
