ദില്ലിയിലെ ഒ.എസ്.എസ് എയർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഐ.സി.യു എയർ  ആംബുലൻസ് ആണ് ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. അഗസ്റ്റ എ.109 സി വിഭാഗത്തിൽപെടുന്ന ഹെലികോപ്പറ്ററിന് മണിക്കൂറിൽ 285 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും

ചെങ്ങന്നൂർ: ആരോഗ്യ കേരളം മെഡിക്കൽ സംഘത്തിന് പിന്തുണയേകാൻ ചെങ്ങന്നൂരിൽ രാജ്യത്തെ ആദ്യ എയർ ആംബുലൻസ് എത്തി. സായിഗ്രാമിന്റെ നേതൃത്വത്തിലാണ് എയർ ആംബുലൻസ് ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. ചെങ്ങനൂരിലെ ആരോഗ്യ വകുപ്പ് കണ്ട്രോൾ റൂമിന് സമീപമുള്ള ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ആണ് ഹെലികോപ്ടർ ഇറക്കിയത്.

മെഡിക്കൽ ടീമിന്റെ നിർദേശ പ്രകാരം ചെങ്ങന്നൂരിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള വിദഗ്ധ ചികിത്സയ്ക്ക് കൊണ്ട് പോകേണ്ട രോഗികളെ എയർ ആംബുലൻസിൽ ഉടൻ മാറ്റാൻ സാധിക്കും. ഡൽഹിയിലെ ഒ.എസ്.എസ് എയർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഐ.സി.യു എയർ ആംബുലൻസ് ആണ് ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. അഗസ്റ്റ എ.109 സി വിഭാഗത്തിൽപെടുന്ന ഹെലികോപ്പറ്ററിന് മണിക്കൂറിൽ 285 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.

ഐ.സി.എ.ടി.ടി എന്ന മെസിക്കൽ സംഘത്തിന്റെ അഞ്ച് ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് ചെങ്ങനൂരിൽ ക്യാമ്പ് ചെയ്യുന്നത്. ചെങ്ങനൂർ കണ്ട്രോൾ റൂമിന്റെ നേതൃത്വത്തിൽ ബുധനാഴ്ച 14 ടീമുകളിലായി വിവിധ മേഖലകളിലെ 1764 പേർക്ക് വൈദ്യ സഹായം നൽകി. 54 ഡോക്ടർമാർ, 32 നേഴ്സ്‌മാർ, 53 മറ്റു ജീവനക്കാർ അടങ്ങുന്ന സംഘമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. ഇവർക്ക് പുറമെ സൈന്യത്തിന്റെ 3 ഡോക്ടർമാർ അടങ്ങുന്ന സംഘവും ആരോഗ്യ കേരളവുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിസിച്ചുയെന്ന് സ്‌പെഷ്യൽ ഓഫീസർ ഡോ. ഷിനു അറിയിച്ചു.