മഞ്ചേരി: അമ്മത്തൊട്ടിലിൽ പിഞ്ചുകുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് സമീപമുള്ള അമ്മത്തൊട്ടിലിലാണ് ചൊവ്വാഴ്ച പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

ലോക നഴ്‌സസ് ദിനമായ ഇന്ന് 2.3 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞിനെയാണ് ലഭിച്ചത്. അമ്മത്തൊട്ടിൽ നിന്ന് ലഭിച്ച കുഞ്ഞിനെ നഴ്‌സുമാരായ മിനി, ലിജി, സുജാത, അനില എന്നിവർ ചേർന്ന് കുളിപ്പിക്കുകയും പൊട്ടുതൊട്ട് പുതിയ ഉടുപ്പ് ധരിപ്പിച്ച് ന്യൂബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. പൂർണ്ണ വളർച്ചയും ആരോഗ്യവും ഉള്ള ശിശുവിന് മലപ്പുറം ശിശുപരിപാലനം കേന്ദ്രമായ മൈലപ്പുറത്തേക്ക് കൊണ്ടുപോയി. മഞ്ചേരി അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്. 

കൊവിഡിനെതിരെ കർമ്മനിരതരായി 108 ആംബുലൻസിലെ 282 നഴ്സുമാരുടെ പോരാട്ടം

സൈക്കിൾ വാങ്ങാൻ സ്വരൂക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ഒന്നാം ക്ലാസുകാരി