കൊച്ചിയിലെ പഞ്ചനക്ഷത്ര ​ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.  

കൊച്ചി: ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കുപ്രസിദ്ധ ​ഗുണ്ട ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്ത് കൊച്ചി മരട് പൊലീസ്. ഓംപ്രകാശിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊച്ചിയിലെ പഞ്ചനക്ഷത്ര ​ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം തുമ്പ പൊലീസ് തിരുവനന്തപുരത്ത് നിന്നും ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തിരുന്നു. ബൈപ്പാസില്‍ നടന്ന അപകട സ്ഥലത്ത് നിന്നാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ച സ്ഥലത്താണ് പൊലീസ് ഓംപ്രകാശിനെ കണ്ടത്. കരുതല്‍ കസ്റ്റഡിയെന്നായിരുന്നു പൊലീസ് അന്ന് നല്‍കിയ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗോവയില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലായിരുന്നു അന്നത്തെ അറസ്റ്റ്.