കോഴിക്കോട്:  ലോറിയുടെ വാതിൽ തുറന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചക്കിട്ടപാറയിലെ സിഐടിയു ലോഡിങ് തൊഴിലാളിപുനത്തിൽ സോമൻ (58) ആണ് മരിച്ചത്. 

കഴിഞ്ഞ എട്ടിനു പുലർച്ചെ മൂന്നോടെ വേങ്ങേരിക്കു സമീപമായിരുന്നു അപകടം. പൊന്നാനിയിൽ മരം ഇറക്കി മടങ്ങുകയായിരുന്നു. സാരമായ പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അറിയപ്പെടുന്ന പാചക വിദഗ്ദനും കൂടെയായിരുന്നു സോമൻ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചക്ക് ചക്കിട്ടപാറയിലെ വീട്ടുവളപ്പിൽ. പിതാവ്: പരേതനായ വേലായുധൻ. മാതാവ്:പരേതയായ സരോജിനി ഭാര്യ: ലീല. മക്കൾ: സിനിൽ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ ),സിമി. മരുമക്കൾ: രഗിന് , ഷാജി.സഹോദരങ്ങൾ: രാജു , മണി, ശോഭ.