ഇയാൾ സഞ്ചരിച്ച കാറും കാസര്‍കോട് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കാസര്‍കോട്: കാസര്‍കോട് ലക്ഷങ്ങളുടെ വിദേശ കറന്‍സികളുമായി ഐഎന്‍എല്‍ നേതാവ് പിടിയിലായി. ഐഎന്‍എല്‍ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ് ആണ് അറസ്റ്റിലായത്. കാസര്‍കോട് നഗരത്തില്‍ രേഖകളില്ലാത്ത 20 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായാണ് ഐഎൻഎൽ നേതാവായ മുസ്തഫ തോരവളപ്പ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറും ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.


'ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം'; ഇടപെട്ട് കേന്ദ്രം, മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ കത്ത്

തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, പിന്‍സീറ്റിലുണ്ടായിരുന്നയാള്‍ വെന്തുമരിച്ച നിലയില്‍

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ് | Latest News | Kerala news #asianetnews