മാവേലിക്കര: മത്സ്യബന്ധനം നടത്തുന്നതിനിടെ ഉൾനാടൻ മത്സ്യബന്ധന തൊഴിലാളി അച്ചൻകോവിൽ ആറ്റിൽ മുങ്ങിമരിച്ചു. ചെറുകോൽ കറുകയിൽ തെക്കതിൽ ആംബ്രോസ്. ജി(63) ആണ് ആറ്റിൽ മുങ്ങിമരിച്ചത്. 

ഇന്ന് രാവിലെ 9.30 ഓടെ ആച്ചൻകോവിലാറ്റിലെ കണ്ടിയൂർ പറക്കടവിന് സമീപം മുക്കത്ത് കടവിലായിരുന്നു സംഭവം. ആംബ്രോസ് ആറ്റിൽ നിന്ന് പിടിച്ച മീൻ കടവിന് സമീപത്തുള്ള ഒരാൾക്ക് കൊടുത്തിരുന്നു. ഇവർ വീട്ടിൽ പോയി പണമെടുത്ത് ആന്ത്രോസിന് നൽകാനായി തിരികെ കടവിൽ എത്തിയപ്പോൾ ആംബ്രോസിനെ കണ്ടില്ല. ഇയാൾ സഞ്ചരിച്ചിരുന്ന വള്ളം അലക്ഷ്യമായി നീങ്ങുന്നതും ശ്രദ്ധയിൽപെട്ടു. 

ഉടൻ തന്നെ മാവേലിക്കര പോലീസിനെയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കടവിന് സമീപത്ത് നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തു. കടത്തിന് സമീപത്തുവച്ച് വള്ളത്തിലേക്ക് വല വലിച്ചു കയറ്റുന്നതിനിടെ കാൽവഴുതി ആറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതശരീരം കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.