വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ (മണിയൻ 74), ഭാര്യ ശ്യാമള (70) എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. രണ്ടാഴ്ചയായി ശ്യാമള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയാണ് രവീന്ദ്രൻ മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് നെടുമങ്ങാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി. ഇതിനിടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്യാമള, ഭർത്താവിന്‍റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് അധികം വൈകാതെ രാവിലെ പത്തോടെയാണ് മരിച്ചത്. ഉച്ചയ്ക്ക് 2.30ന് അതേ ശാന്തികവാടത്തിൽ ശ്യാമളയുടെ സംസ്കാരവും നടന്നു.


