Asianet News MalayalamAsianet News Malayalam

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തുസംഘം മലപ്പുറത്ത് പിടിയില്‍

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച ബ്രൗണ്‍ഷുഗറും എംഡിഎംഎയും അവിടെനിന്ന് ശേഖരിച്ച് വരവേയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.

Inter state drug trafficking gang arrested in Malappuram
Author
First Published Sep 20, 2022, 1:25 PM IST

മലപ്പുറം : സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘത്തെ ബ്രൗണ്‍ ഷുഗറും എംഡിഎംഎയുമായി പിടികൂടി. ഒമ്പത് ഗ്രാം എംഡിഎംഎയും 25 ചെറുപാക്കറ്റുകളിലായി ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു. ചമ്രവട്ടം സ്വദേശികളായ നക്കിയത്ത് ബഷീര്‍ (37), തെക്കഞ്ചേരി സുധീഷ്(32), മുളക്കല്‍  ഷൈലേഷ്(27) എന്നിവരാണ് കാറില്‍ മയക്കുമരുന്ന് കടത്തവേ കഴിഞ്ഞദിവസം താഴെപ്പാലത്ത് വെച്ച് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച ബ്രൗണ്‍ഷുഗറും എംഡിഎംഎയും അവിടെനിന്ന് ശേഖരിച്ച് വരവേയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. എസ് ഐ വി ജിഷില്‍, എ എസ് ഐ പ്രതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശറഫുദ്ദീന്‍, ഷിജിത്ത്, സി പി ഒമാരായ ഉണ്ണിക്കുട്ടന്‍, ധനീഷ്‌കുമാര്‍, ആദര്‍ശ്, ജിനേഷ്, ദില്‍ജിത്ത് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

എം ഡി എം എയുമായി വേങ്ങര സ്വദേശി പിടിയില്‍

മലപ്പുറം : വില്‍പ്പന നടത്താനായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പ്പെട്ട എം ഡി എം എയുമായി വേങ്ങര സ്വദേശി പിടിയില്‍. വേങ്ങര വലിയോറ സ്വദേശി ഐകത്തൊടിക വീട്ടില്‍ മുഹമ്മദ് റസാഖിനെയാണ് മൂന്ന് ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തത്. വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അതിമാരകമായ മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ച് വരികയായിരുന്നു. മലപ്പുറം എസ്ഐ എ നിധിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡാന്‍സഫ് ടീം അംഗങ്ങളായ എസ്ഐ ഗിരീഷ്, പോലീസുകാരായ ജസീര്‍, സിറാജുദ്ദീന്‍, സഹേഷ്, ദിനേശ്, സലീം എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Follow Us:
Download App:
  • android
  • ios