പത്തനാപുരം ഗാന്ധിഭവനിൽ അന്താരാഷ്ട്ര കുടുംബദിനാചരണവും സേവനപ്രവർത്തകരുടെ സ്നേഹസംഗമവും സംഘടിപ്പിച്ചു. ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് സാംസൺ ഉൾപ്പെടെയുള്ള പ്രമുഖരെ ആദരിച്ചു.
പത്തനാപുരം: രണ്ടായിരത്തോളം നിരാലാംബർക്ക് അഭയകേന്ദ്രമായ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബമായ പത്തനാപുരം ഗാന്ധിഭവനിൽ 'മെയ് 15: അന്താരാഷ്ട്ര കുടുംബദിനാചരണവും' സേവനപ്രവർത്തകരുടെ സ്നേഹസംഗമവും സംഘടിപ്പിച്ചു.അന്താരാഷ്ട്ര കുടുംബദിനാചരണവും സ്നേഹസംഗമവും 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതി ജേതാവും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ് ഗാന്ധിഭവൻ കുടുംബത്തിന്റേതെന്നും അംഗസംഖ്യ കൂടുന്തോറും ഇമ്പം കൂടുന്ന ജീവകാരുണ്യ കുടുംബമാണ് ഗാന്ധിഭവൻ എന്നും ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

പുനലൂർ മുൻ മുൻസിപ്പൽ ചെയർമാനും ഗാന്ധിഭവൻ രക്ഷാധികാരിയുമായ കെ. ധർമ്മരാജൻ അദ്ധ്യക്ഷതവഹിച്ചു. ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ സ്വാഗതവും ഗാന്ധിഭവൻ സി. ഇ. ഒ ഡോ. വിൻസന്റ് ദാനിയൽ നന്ദിയും പറഞ്ഞു. ഒരു ലക്ഷത്തിൽപ്പരം പ്രസവശുശ്രുഷയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് സാംസൺ, പീഡിയാട്രീഷ്യൻ ഡോ. സാംസൺ സാം, 'വഞ്ചിപ്പുര' ഭക്ഷണശാല ഉടമകളായ അമ്പിളി , രത്നം എന്നിവരെ ഉപഹാരം നൽകി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ആദരിച്ചു. എം. ടി. ബാവ, പിറവന്തൂർ രാജൻ, വിനയദാസ് വണ്ടൂർ, എ. ജെ പ്രകാശം തുടങ്ങിയവർ പ്രസംഗിച്ചു.


