Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ മഴ കനക്കുന്നു, ഉരുൾ പൊട്ടൽ ആവർത്തിക്കുമെന്ന ഭീതിയിൽ ജനങ്ങൾ...

ഇത്തരം മേഖലകളില്‍ എന്തെങ്കിലും അപകടം ഉണ്ടയാല്‍ അവിടെ എത്തിപ്പെടുന്നതിന് മതിയായ യാത്ര സൌകര്യമോ വിവരങ്ങള്‍ കൈമാറാന്‍ ഫോണ്‍ സൗകര്യമോ ഇല്ല...

It is raining heavily in Munnar and people are afraid that the landslide will recur
Author
Munnar, First Published May 20, 2022, 5:02 PM IST

മൂന്നാര്‍: കാലവര്‍ഷം എത്തിയോതടെ മൂന്നാറിലെ ജനങ്ങളുടെ മനസില്‍ തീയാണ്. ജനവാസ മേഖലകള്‍ പലതും കുന്നിന്‍ ചെരുവുകളിലും മലയുടെ അടിവാരത്തുമാണുള്ളത്. ഇത്തരം മേഖലകളില്‍ എന്തെങ്കിലും അപകടം ഉണ്ടയാല്‍ അവിടെ എത്തിപ്പെടുന്നതിന് മതിയായ യാത്ര സൌകര്യമോ വിവരങ്ങള്‍ കൈമാറാന്‍ ഫോണ്‍ സൗകര്യമോ ഇല്ല. മാത്രമല്ല അപകട മേഖലകള്‍ ചൂണ്ടിക്കാട്ടി മൂന്നാര്‍ പഞ്ചായത്ത് അധിക്യതകര്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 

വിനോസഞ്ചാരികള്‍ ഏറെ എത്തുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് ജിയോ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയെങ്കിലും മൂന്നാറില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനി അനുമതി നല്‍കാത്തത് തിരിച്ചടിയായി. റോഡുകളുടെ കാര്യത്തിലും കമ്പനി നടത്തുന്ന നിഷേധാതാത്മകമായ നിലപാടുകള്‍ മേഖലകള്‍ ഒറ്റപ്പെടാന്‍ കാരണമായിട്ടുണ്ട്. 

2018 പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍-സൈലന്റുവാലി റോഡിന്റെ പുനര്‍നിര്‍മ്മാണം ഇതുവരെയും നടത്താത്തത് ഇതിന് ഒരു ഉദാഹരണമാണ്. മഴക്കാലം എത്തുന്നതോടെ തൊഴിലാളികള്‍ക്ക് മൂന്നാറിലെത്തിപ്പെടാന്‍ കഴിയില്ല. അഞ്ഞുറോളം വരുന്ന കുട്ടികളുടെ പഠനം മുടങ്ങുകയും ചെയ്യും. സംഭവത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല യാത്ര സുഗമമാക്കാന്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടായിട്ടുമില്ല.

(ഉപയോഗിച്ചിരിക്കുന്നത് ഫയൽ ചിത്രം)

Follow Us:
Download App:
  • android
  • ios