കോഴിക്കോട് ജില്ലയിലെ  താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിന് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി 2 ലക്ഷം പിഴ വധിച്ചു

കോഴിക്കോട്: അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിന് കോഴിക്കോട് സ്ഥാപനത്തിന് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിന് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.

അപകടം മണത്ത് ഡ്രൈവർ, നാനോ കാറിൽ നിന്ന് ഇറങ്ങി ഓടി; പിന്നാലെ തീയും പുകയും, അപകടം ഒഴിവായത് തലനാരിഴക്ക്

11-1-2020 ന് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയ ഡോക്ടർ സനിന മജീദ് സാമ്പിൾ എടുക്കുകയും തുടർന്ന് ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയ രേഷ്മ ടി ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള അനുവദിനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസൾട്ടുകളിൽ റോഡമിന്റെ സാന്നിധ്യം എൻഫോർസ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നതായും വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കേണ്ടതാണെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറായ സക്കീർ ഹുസൈൻ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി എന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചെന്നും മന്ത്രി വിശദീകരിച്ചു.

ഒറ്റ ദിവസം 3340 പരിശോധനകൾ; 25 സ്ഥാപനങ്ങൾ അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ്