Asianet News MalayalamAsianet News Malayalam

ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം

ഗൃഹ പ്രവേശനത്തില്‍ പങ്കെടുത്തിരുന്നവരില്‍ നഗരസഭക്ക് പുറത്തുള്ള പലര്‍ക്കും രോഗലക്ഷണമുള്ളതായി വീട്ടുകാര്‍ പറഞ്ഞതായി ജെപിഎച്ച് എന്‍ ഷീജ അറിയിച്ചു.

Jaundice in those attending the house warming ceremony
Author
Nilambur, First Published May 17, 2021, 2:27 PM IST

നിലമ്പൂര്‍: നിലമ്പൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. ഇവരുടെ കിണറ്റിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്.  നിലമ്പൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീട് സന്ദര്‍ശിച്ചു. ഗൃഹ പ്രവേശനത്തില്‍ പങ്കെടുത്തിരുന്നവരില്‍ നഗരസഭക്ക് പുറത്തുള്ള പലര്‍ക്കും രോഗലക്ഷണമുള്ളതായി വീട്ടുകാര്‍ പറഞ്ഞതായി ജെപിഎച്ച് എന്‍ ഷീജ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios