ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

കൊല്ലം: കൊല്ലം ചെങ്കോട്ട റെയില്‍പാതയിൽ സൈനികനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം നെടുവന്നൂർ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

തൃശ്ശൂര്‍: കുന്ദംകുളം പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി 19 വയസ്സുള്ള അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയും ആയിരുന്നു. 

സംഘർഷത്തിനിടെ യാണ് അനസിന് കുത്തേറ്റത്. സംഭവത്തോടനുബന്ധിച്ച് ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പൂരത്തോടനുബന്ധിച്ച് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തിയത് മൂലമാണ് കൂടുതൽ സംഘർഷം ഒഴിവായത്.