ജയയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തം

ജയയുടെ തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിൽ സംസ്കരിക്കും. അതേസമയം ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

Jaya cremation who dies after Bank attachment process today

പാലക്കാട്: വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാലക്കാട് പട്ടാമ്പി കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് മരിച്ചത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ശേഷം

ജയയുടെ തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിൽ സംസ്കരിക്കും. അതേസമയം ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.

വെള്ളിയാഴ്ച ഉച്ചയോടെ ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴായിരുന്നു പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പട്ടാമ്പി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. 2015 ൽ രണ്ട് ലക്ഷം രൂപയുടെ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്കുകാരുടെ വിശദീകരണം

Latest Videos
Follow Us:
Download App:
  • android
  • ios