ചെങ്ങന്നൂർ: റെയിൽവേ അടിപ്പാതയിൽ ജെസിബി കൈ കുടുങ്ങി ഗതാഗതം തടസപെട്ടു. എം സി റോഡിൽ പുത്തൻവീട്ടിൽ പടി ഓവർ ബ്രിഡ്ജിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് ലോറിയിൽ കയറ്റിവന്ന ജെ സി ബി യുടെ കൈ  അടിപ്പാതയിൽ കുടുങ്ങിയത്.  കോട്ടയം ഭാഗത്തു നിന്ന് കൊട്ടാരക്കര ഭാഗത്തേയ്ക്ക് വരികയായിരുന്നു വാഹനം.

അടിപ്പാതയിൽ എത്തിയ വാഹനത്തിൽ നിന്ന് ശബ്ദം കേട്ട് ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് യന്ത്രക്കൈ കുടുങ്ങിയതായി കണ്ടെത്തിയത്. ഈ സമയം റെയിൽവേ പൊലീസും സംഭവസ്ഥലത്ത് പാഞ്ഞെത്തി.

ലോറിയിലെ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ച് യന്ത്രകൈ പാളത്തിൽ നിന്ന് താഴ്ത്തിയ ശേഷമാണ് വാഹനം മുമ്പോട്ടുനീങ്ങിയത്. ഇതു എം.സി.റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതതടസത്തിന് കാരണമായി.