Asianet News MalayalamAsianet News Malayalam

'ഒരു വിദ്യാലയം ഒരു ജലാശയം'; കോഴിക്കോട് ജില്ലയിലെ 'ജീവജലം' പദ്ധതിക്ക് തുടക്കം

പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവ്' ന്‍റെ ജീവജലം പദ്ധതിയ്ക്ക് തുടക്കം. നടക്കാവ് ഗവ.ടി ടി ഐ യിൽ ജീവജലം പദ്ധതിയുടെ ആദ്യ ഉദ്ഘാടനം നടന്നു. 

jeevajalam project of save started in kozhikod
Author
Kozhikode, First Published Mar 6, 2019, 3:02 PM IST

കോഴിക്കോട്:  പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവ്' ന്‍റെ ജീവജലം പദ്ധതിയ്ക്ക് തുടക്കം. നടക്കാവ് ഗവ.ടി ടി ഐ യിൽ ജീവജലം പദ്ധതിയുടെ ആദ്യ ഉദ്ഘാടനം നടന്നു. സംവിധായകൻ രജ്ഞിത്താണ് ഉദ്ഘാടനം നിർവഹിച്ചത്. ടി ടി ഐ വളപ്പിലെ കുളം നവീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. കുളക്കടവിൽ നിരന്നുനിന്ന് എല്ലാവരും ജലസംരക്ഷണ പ്രതിജ്ഞയും എടുത്തു. 

'ഒരു വിദ്യാലയം ഒരു ജലാശയം' എന്ന ആശയമാണ് സേവ് ജീവജലം പദ്ധതിയുടെ മുദ്രാവാക്യം. കൊടിയ വേനലിന് സാന്ത്വനമേകാന്‍ കോഴിക്കോട് ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തെരെഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. 1109 സ്കൂളുകളുള്ള കോഴിക്കോട് ജില്ലയില്‍  അത്രയും ജലാശയങ്ങള്‍ ഇങ്ങനെ ശുചീകരിച്ച് സംരക്ഷിക്കാനാണ് സേവ് ലക്ഷ്യമിടുന്നത്. 

സ്കൂളിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയസമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. സ്കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി,പിടിഎ അംഗങ്ങള്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍,നാട്ടുകാര്‍ അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി ഇതിനായി രൂപീകരിക്കും.ഈ കമ്മിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

സ്കുളുകൾ ജലാശയം തെരഞ്ഞെടുത്താൽ അവ ശുചീകരിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായ സഹകരണം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഹരിത കേരളം മിഷൻ നിർദ്ദേശം നൽകും. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജലാശയങ്ങളെ ജിയോ-ടാഗ് ചെയ്യും. ജീവജലം പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് സമ്മാനം നൽകും. 

Follow Us:
Download App:
  • android
  • ios