ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് പുതുതായി നിര്‍മിച്ച വീടിന്‍‍റെ താക്കോല്‍ കൈമാറി. ബാഹുബലി മൂവീസ് ആണ് വീട്  സ്‌പോണ്‍സര്‍ ചെയ്തത്. 

ആലപ്പുഴ: ആലപ്പുഴ കളപ്പുര വടക്കേ വീട്ടില്‍ ജെസ്സി ജോസഫിന് ഇത് സാഫല്യത്തിന്‍റെ ദിനം. പ്രളയത്തില്‍ ഇവരുടെ വീട് പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇപ്പോള്‍ അയാം ഫോര്‍ ആലപ്പിയുടെ നേതൃത്വത്തില്‍ ജെസ്സി ജോസഫിന് തലചായ്ക്കാന്‍ പുതിയ വീട് യാഥാര്‍ത്ഥ്യമായി. 

ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് പുതുതായി നിര്‍മിച്ച വീടിന്‍‍റെ താക്കോല്‍ കൈമാറി. ബാഹുബലി മൂവീസ് ആണ് വീട് സ്‌പോണ്‍സര്‍ ചെയ്തത്. ഈ വീട് കൂടാതെ മൂന്നു വീടുകളുടെ പണികള്‍ കൂടി നടന്നു വരുന്നുണ്ട്. നിര്‍മിതി കേന്ദ്രമാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് വീടിനായി ചെലവഴിച്ചത്.