അരൂർ: സ്വർണ്ണക്കടക്ക് തീപിടിച്ചു. ആളപായമില്ല. അരൂർ പള്ളിക്ക് സമീപമുള്ള മഹാരാജാ ഗോൾഡ് ആന്റ് ഡൈമണ്ട്സിലാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ സ്വർണ്ണം അറ്റകുറ്റപണി നടത്തുന്ന റിപ്പയറിംഗ് റൂമിലാണ് തീ ആദ്യം ജീവനക്കാർ കണ്ടത്. വിവരം അറിഞ്ഞ് അരൂരിൽ നിന്ന് ഒരു യൂണിറ്റ് അഗ്നിശമന സേന എത്തിയപ്പോഴേക്കും ഫയർ എക്സ്ക്രൂഷർ ഉപയോഗിച്ച് തീ കെടുത്തിയത് വൻ അപകടം ഒഴിവാക്കി. 

കടയിലുണ്ടായിരുന്ന സ്വർണ്ണം പ്രധാന ഹാളിൽ പ്രദർശിപ്പിച്ചിരുന്നതിനാൽ റിപ്പയറിംഗ് റൂമിൽ സ്വർണ്ണം ഉണ്ടായിരുന്നില്ല. തീപിടിത്തത്തിൽ കാർപ്പെറ്റും സ്വർണ്ണം ഇട്ട് കൊടുക്കുന്ന ഡപ്പികളും മാത്രമെ നഷ്ടപ്പെട്ടുള്ള. നാശനഷ്ടങ്ങൾ ഒന്നുമില്ല. അരൂക്കുറ്റി വടുതല തൗഫീക്കിൽ റഫീക്കിന്റെതാണ് സ്വർണ്ണക്കട.