കേസുമായി ബന്ധപ്പെട്ട് സരൺ സോയിയുടെ സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് തിരയുകയാണ്

മൂന്നാർ: ഝാർഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശി യായ സരൺ സോയിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സരൺ സോയിയുടെ സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് തിരയുകയാണ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred