മദ്രസയിലേക്ക് കുട്ടികളുമായി വരികയായിരുന്നു താജുദ്ദീൻ. അപ്പോഴാണ് ഒരു കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. പെട്ടെന്ന് ബൈക്ക് നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് താജുദ്ദീന്‍ ഓടുകയായിരുന്നു. 

കായംകുളം: ബാലികയെ മനോവൈകല്യമുള്ള വ്യക്തിയിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തി മാധ്യമപ്രവർത്തകൻ. സുപ്രഭാതം കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടകറ്റ് ടീം ജില്ലാ ട്രഷററും കീരീക്കാട് മുസ്ലീം ജമാഅത്ത് അദ്ധ്യാപകനുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ടുവയസ്സുള്ള ബാലികയെ പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 

മദ്രസയിലേക്ക് കുട്ടികളുമായി വരികയായിരുന്നു താജുദ്ദീൻ. അപ്പോഴാണ് ഒരു കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. പെട്ടെന്ന് ബൈക്ക് നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് താജുദ്ദീന്‍ ഓടുകയായിരുന്നു. പെൺകുട്ടിയെ കെട്ടിടത്തിനുള്ളിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു മനോരോ​ഗി. അയാളുടെ കയ്യിൽ നിന്ന് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കായംകുളം എസ് ഐ വിനോദിനെ വിളിച്ചു വരുത്തി മാനസികരോഗിയെ ആശുപത്രിയിലേക്ക് മാറ്റി.