നവോത്ഥാന കലാ-സാഹിത്യ സംസ്‌കൃതി മാഗസിന്റെ ഈ വര്‍ഷത്തെ കഥാകൈരളി പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ ജിതേഷ് ദാമോദറിന് ലഭിച്ചു. സര്‍ സിപിയെ വെട്ടിയ സംഭവത്തെ ആസ്പദമാക്കി എഴുതിയ 'ഒരു തിരുവിതാംകൂര്‍ വെട്ടുകേസ്' എന്ന കഥയ്ക്കാണ് അംഗീകാരം. സെപ്തംബര്‍ 27ന് വര്‍ക്കലയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.
തിരുവനന്തപുരം: നവോത്ഥാന കലാ-സാഹിത്യ സംസ്‌കൃതി മാഗസിന്റെ ഈ വര്‍ഷത്തെ കഥാകൈരളി ചെറുകഥാ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ ജിതേഷ് ദാമോദറിന്. സര്‍ സിപിയെ വെട്ടിയ സംഭവത്തെ ആസ്പദമാക്കി കലാകൗമുദിയില്‍ എഴുതിയ 'ഒരു തിരുവിതാംകൂര്‍ വെട്ടുകേസ് 'എന്ന കഥയ്ക്കാണ് 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. സെപ്തംബര്‍ 27ന് വര്‍ക്കലയില്‍ നടക്കുന്ന പ്രതിഭാ സംഗമത്തില്‍ സമ്മാനിക്കും.


