കോഴിക്കോട്: കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജേതാക്കളായി. കോഴിക്കോട് രണ്ടാംസ്ഥാനം നേടി. വയനാട്, കാസർക്കോട് ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു. 

ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം കെ.പി.യു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എം.പി മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ബോബി സി ജോസഫ്, എസ്. ശിവ ഷൺമുഖൻ, പി.പി അജിത് ലാൽ എന്നിവർ ആശംസകൾ നേർന്നു. പി. ഷഫീഖ് സ്വാഗതവും റിയാസ് പുതുപ്പാടി നന്ദിയും പറഞ്ഞു.