Asianet News MalayalamAsianet News Malayalam

വെറും നാല് ദിവസത്തെ മഴ; 89.97 ലക്ഷത്തിന്റെ നാശം, വാഴയും നെല്ലും പച്ചക്കറികളുമടക്കം 235 ഹെക്ടർ കൃഷി നാശം

കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക വിവരക്കണക്ക്.

Just four days of rain; 90  lakhs damage 235 hectares of crops  ppp
Author
First Published Oct 17, 2023, 7:10 PM IST

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക വിവരക്കണക്ക്. 438 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 234.05 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ.എസ് അറിയിച്ചു.  ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്. വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരിച്ചീനി, 0.20  ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്. 

ജില്ലയിൽ ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത് പള്ളിച്ചൽ ബ്ലോക്കിലാണ്. 207.40 ഹെക്ടറിലായി 36.17 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.  ആറ്റിങ്ങൽ 12 ഹെക്ടറിലായി 18 ലക്ഷം, നെടുമങ്ങാട് 5.20 ഹെക്ടറിലായി 16.70 ലക്ഷം, വാമനപുരം 7.95 ഹെക്ടറിലായി 14.11 ലക്ഷം, നെയ്യാറ്റിൻകര 0.42 ഹെക്ടറിലായി 1.53 ലക്ഷം, പാറശാല 0.28 ഹെക്ടറിലായി 0.42 ലക്ഷം രൂപയുടെയും കൃഷിനഷ്ടം നിലവിൽ കണക്കാക്കിയിട്ടുണ്ട്.

അതേസമയം, വെളളം കയറിയ വീടുകളിൽ ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു. മഴക്ക് ശമനമുണ്ടായെങ്കിലും നഗരത്തോട് ചേര്‍ന്നുള്ള വെട്ടുകാട് മേഖലയില്‍ ഇപ്പോഴും വെള്ളകെട്ട് തുടരുകയാണ്. കണ്ണമ്മൂല, ഗൗരീശപട്ടം, വെട്ടുകാട്, കഴക്കൂട്ടം എന്നിവങ്ങളിലെ താഴ്ന പ്രദേശങ്ങളാണ് പൂ‍ർണായും വെള്ളിലായത്. മറ്റ് ഭാഗങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും വെട്ടുകാട്ട് ഇപ്പോഴും ദുരിതം തുടരുകയാണ്.ഇടവഴികളിലെല്ലാം അഴുക്കുവെളളം നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പിള്ള ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ വെള്ളം കയറി നശിച്ചു.പലരും ബന്ധുവീട്ടിലേക്കും ക്യാമ്പുകളിലേക്ക് മാറി. 

Read more:നാളെ അവധി: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ

മോട്ടോർ വച്ച് കോർപ്പറേൻ വെള്ളം വറ്റിക്കാൻ തുടങ്ങിയെങ്കിലും എളുപ്പമല്ല. മഴ കനത്ത ദുരിതം വിതച്ച കണ്ണമ്മൂല പുത്തൻപാലം കോളനയിലെ ജനജീവിതം സാധാരണ നിലയിലാവുകയാണ്. പക്ഷെ വീട്ടുപകരങ്ങളും വസ്ത്രങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. കോളനിയിലെ മൂന്ന് വീടുകളില്‍ ഇപ്പോഴും വെള്ളെകെട്ടുണ്ട്. ആമഴിഞ്ചാൻ തോട് കരകവിഞ്ഞു കണ്ണമ്മൂല സനൽകുമാറിൻെറ വീട്ടിൽ കയറിയിരുന്നു. മകള്‍ രാമലയുടെ കല്യാണത്തിനായി വാങ്ങിയ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നശിച്ചു.12 വീടുകള്‍ പൂർണമായും 58 വീടുകള്‍ ഭാഗമായും തകർന്നുവെന്നാണ് റവന്യൂവകുപ്പ് ശേഖരിച്ച കണക്ക്.

Follow Us:
Download App:
  • android
  • ios