Asianet News MalayalamAsianet News Malayalam

ജ്വല്ലറിയിൽ നിന്നുംസ്വർണമാല മോഷ്ടിച്ച സംഭവം: ഒന്നാം പ്രതി കീഴടങ്ങി

ജ്വല്ലറിയിൽ മാലവാങ്ങാൻ എന്ന വ്യാജേന പ്രതികൾ  മാല കഴുത്തിൽ ധരിച്ച് ഭംഗി നോക്കിയ ശേഷം അതേ മാതൃകയിലുള്ള മുക്കുപണ്ടത്തിൽ തീർത്ത മറ്റൊരു മാല ഊരി നൽകുകയുമായിരുന്നു. 
 

jwellery theft case accuse surrender in alappuzha police
Author
Alappuzha, First Published Sep 21, 2020, 12:25 AM IST

ആലപ്പുഴ: മുല്ലയ്ക്കൽ സംസം ജ്വല്ലറിയിൽ നിന്നും നാല് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ഒന്നാം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി. ആലിശരി വാർഡിൽ ബൈത്തൽ ഷാനുവീട്ടിൽ ഷാനി (31) ആണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി നോർത്ത് റ്റേഷനിൽ എത്തി കീഴടങ്ങിയത്. 

പൊലീസ് പ്രതിയുടെ വീട്ടിൽ പലതവണ ചെന്ന് അന്വേഷിച്ചതിൽ ഭയന്നാണ് കിഴടങ്ങിയത് എന്ന് നോർത്ത് എസ്ഐ ടോൾസൺ ജോസഫ് പറഞ്ഞു. ഈ മാസം രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജ്വല്ലറിയിൽ മാലവാങ്ങാൻ എന്ന വ്യാജേന പ്രതികൾ എത്തി മാല തിരഞ്ഞെടുക്കുകയും ഈ മാല കഴുത്തിൽ ധരിച്ച് ഭംഗി നോക്കിയ ശേഷം അതേ മാതൃകയിലുള്ള മുക്കുപണ്ടത്തിൽ തീർത്ത മറ്റൊരു മാല ഊരി നൽകുകയുമായിരുന്നു. 

സംവത്തിൽ രണ്ടാം പ്രതിയും യുവതിയുടെ ഭർത്താവുമായ സുധീഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജറാക്കിയശേഷം റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios