Asianet News MalayalamAsianet News Malayalam

ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം: പന്ത്രണ്ടര പവന്‍ സ്വര്‍ണവും 2.8 ലക്ഷം രൂപയും കവര്‍ന്നു

തൊട്ടടുത്തുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഉച്ചഭാഷിണിയുടെ ശബ്ദം മൂലം ഭിത്തി കുത്തിപ്പൊളിച്ചത് മറ്റാരും അറിഞ്ഞില്ല.

Jwellery theft in alappuzha pullukulangara
Author
Haripad, First Published Feb 21, 2020, 7:53 PM IST

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് പുല്ലുകുളങ്ങരയില്‍ ജ്വല്ലറി കുത്തിത്തുരന്ന് വന്‍ കവര്‍ച്ച. പുല്ലുകുളങ്ങര ക്ഷേത്രത്തിന്കിഴക്ക് പുതുപ്പള്ളി പുത്തൻ വീട്ടിൽ ബഷീർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ബീനാ ജ്വലേഴ്സിലാണ് മോഷണം നടന്നത്. പന്ത്രണ്ടര പവന്റെ സ്വർണവും 2,80,000 രൂപയും മോഷണം പോയതായി ഉടമ പറഞ്ഞു. കടയുടെ പിന്നിലെ വീടിനോട് ചേർന്നുള്ള ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. 

ബഷീറിന്‍റെ വീടിനോട് ചേര്‍ന്നായിരുന്നു ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. ഒരാഴ്ചയായി വീട്ടിലുള്ളവർ സ്ഥലത്ത് ഇല്ലായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തുള്ള ഗ്രിൽ തകർത്തതിന് ശേഷം അടുക്കളയുടെ വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തുടർന്ന് ഹാളിലെ ഭിത്തി തുരന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. മേശവലിപ്പിലുണ്ടായിരുന്ന പണവും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന സ്വർണവുമാണ് അപഹരിച്ചത്. രാത്രി പന്ത്രണ്ടര യോടെ ആണ് സംഭവം നടന്നത്.

തൊട്ടടുത്തുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഉച്ചഭാഷിണിയുടെ ശബ്ദം മൂലം ഭിത്തി കുത്തിപ്പൊളിച്ചത് മറ്റാരും അറിഞ്ഞില്ല. 30ഗ്രാം കമ്മലിന്റെ ആണികളും ബാക്കി കേടുപാടുകൾ തീർക്കുന്നതിനായി സൂക്ഷിച്ചിരുന്ന സ്വർണവും ആയിരുന്നു.  കനകക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും  ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും മോഷണം നടത്തിയത് ഒരാൾ മാത്രമാണെന്ന് കരുതുന്നെതെന്നു  ഇയാളുടെ മുഖം വ്യക്തമല്ല എന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios