മുഖ്യമന്ത്രിയാകാനുള്ള വ്യക്തി അലപ്പുഴ എംപിയാകാൻ രാജസ്ഥാനിൽ നിന്നുള്ള എം.പി സ്ഥാനം കാലാവധിക്ക് മുൻപ് രാജിവെച്ചു. ഇപ്പോൾ ആലപ്പുഴ എം.പിയാണ്.

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇപ്പോൾ നടക്കുന്നത് ഭരണഘടന വിരുദ്ധമായ നീക്കങ്ങളെന്ന് സെൻ്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച്. മത്സരിക്കാത്ത വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിന് പ്രത്യേക സാഹചര്യം വേണം. ജനങ്ങൾ തെരഞ്ഞെടുത്ത അംഗങ്ങൾ യോഗം ചേർന്ന് നേതാവിനെ തീരുമാനിക്കണം . ഇത് ജനങ്ങളെ അറിയിക്കണം. എ ഐ സിസി രഹസ്യമായി നിയുക്ത എംഎൽഎമാരെ കണ്ടത് ഭരണഘടന വിരുദ്ധ നടപടിയാണെന്നും ജനറൽ സെക്രട്ടറി അഡ്വ. ശിവൻ മഠത്തിൽ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയാകാനുള്ള വ്യക്തി അലപ്പുഴ എംപിയാകാൻ രാജസ്ഥാനിൽ നിന്നുള്ള എം.പി സ്ഥാനം കാലാവധിക്ക് മുൻപ് രാജിവെച്ചു. ഇപ്പോൾ ആലപ്പുഴ എം.പിയാണ്. ഇനി മുഖ്യമന്ത്രിയാകാൻ ഈ പദവിയും രാജിവെക്കണം. ഇതിലൂടെ രണ്ട് ഉപതെരഞ്ഞെടുപ്പുകൾ കൂടി ഉണ്ടാകും. ജനങ്ങളുടെ നികുതി പണം 75 കോടി രൂപയുടെ പാഴ് ചെലവാണെന്നും ഇവർ ആരോപിച്ചു.