രിഞ്ഞ ഭാഗങ്ങളും പാറയിടുക്കുകളും കാരണം ഏറെ ദുഷ്‌കരമായിരുന്നു തിരച്ചില്‍. ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വീണ്ടെടുക്കാനായത്. ഉപകരണം ചുരത്തില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥര്‍ ഉടമ അജുല്‍ കൃഷ്ണന് കൈമാറി.

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണിനെ മണിക്കൂര്‍ നീണ്ട കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി ഉടമസ്ഥന് തിരികെ എല്‍പ്പിച്ച് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ചുരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശി അജുല്‍ കൃഷ്ണന് ഡ്രോണ്‍ നിയന്ത്രിക്കാനാകാതെ പോകുകയും നഷ്ടപ്പെടുകയുമായിരുന്നു. സ്വന്തം നിലക്ക് ഏറെ നേരം പരിശ്രമച്ചെങ്കിലും ഡ്രോണ്‍ കുടുങ്ങി കിടക്കുന്ന സ്‌പോട്ട് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് അജുല്‍ കൃഷ്ണ കല്‍പ്പറ്റ അഗ്‌നിരക്ഷാ നിലയത്തില്‍ വിളിച്ചറിയിച്ചത്. രാവിലെ 11.30ന് വിവരം ലഭിച്ചതോടെ നിലയത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് വ്യൂ പോയിന്റിന് മുകള്‍ ഭാഗത്ത് 70 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 

ചരിഞ്ഞ ഭാഗങ്ങളും പാറയിടുക്കുകളും കാരണം ഏറെ ദുഷ്‌കരമായിരുന്നു തിരച്ചില്‍. ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വീണ്ടെടുക്കാനായത്. ഉപകരണം ചുരത്തില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥര്‍ ഉടമ അജുല്‍ കൃഷ്ണന് കൈമാറി. ഫയര്‍ ഓഫീസര്‍ ജിതിന്‍ കുമാര്‍, എം.ബി. ബേബിന്‍, സുജിത്ത്, ഷിബിന്‍. എന്നിവര്‍ ഒന്നര മണിക്കൂറോളം നീണ്ട സാഹസികമായ തിരച്ചിലാണ് എസ്എഫ്ആര്‍ഒ എ.വി. വിനോദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സുധീഷ് , ശ്രീഷ്മ തുടങ്ങിയവര്‍ തിരച്ചിലില്‍ പങ്കെടുത്തു.