തിരുവനന്തപുരം: ക്യാമ്പസുകൾ സംഘർഷത്തിന്റെയല്ല മറിച്ച് സംവാദത്തിന്റെ വേദികളാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. 

എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും കലാലയങ്ങളിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണമെന്നും പുരോഗമന ചിന്താഗതി ഇല്ലാതാകുമ്പോഴാണ് വർഗീയ സംഘടനകൾ ക്യാമ്പസുകളിൽ നുഴഞ്ഞു കയറുന്നതെന്നും കാനം പറഞ്ഞു. എഐഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സിപിഐ നേതാക്കളായ കെ പി രാജേന്ദ്രൻ സത്യൻ മൊകേരി  എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.